CRIME

റെജിയുടെ ജീവനെടുത്തത് കഴുത്തിൽ തോർത്ത് മുറുക്കി !! ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിലിടിച്ച് മരണം ഉറപ്പാക്കി; കൊടുംക്രൂരതയ്ക്ക് ശേഷം ഇരുപത്തിയഞ്ച് ദിവസത്തോളം സാധാരണക്കാരനെപ്പോലെ വിലസി ; നെടുങ്കണ്ടത്തെ ജോയിയിൽ ഒളിഞ്ഞിരുന്നത് സിനിമകളെ പോലും ഞെട്ടിക്കുന്ന സൈക്കോപാത്ത്

ഇടുക്കി : നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി സജി യാതൊരു കുറ്റബോധവുമില്ലാതെ നാട്ടിൽ സ്വതന്ത്രനായി വിഹരിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ നാലിന് നടന്ന കൊലപാതകത്തിന് ശേഷം ഇരുപത്തിയഞ്ച് ദിവസത്തോളം ഇയാൾ സാധാരണക്കാരനെപ്പോലെയാണ് നാട്ടിൽ കഴിഞ്ഞത്.

സഹോദരൻ റെജിയുമായുണ്ടായ ചെറിയ തർക്കമാണ് ഒടുവിൽ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജി ടിവി ഓഫ് ചെയ്യുകയും പാത്രം നിലത്തടിക്കുകയും ചെയ്തതോടെ സജി പ്രകോപിതനായി. മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിലിരുത്തി തോർത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്. ഈ ദൃശ്യങ്ങൾ കണ്ട് തടയാൻ ഓടിയെത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിക്കുകയും, ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിലിടിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു.

കൃത്യത്തിന് ശേഷം രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ വീട്ടിൽ തന്നെ സൂക്ഷിച്ച പ്രതി, പിന്നീട് ഇവ വിറകുപുരയിലെ വിടവിൽ പച്ച നെറ്റും തുണിയും ഉപയോഗിച്ച് ഒളിപ്പിച്ചു. മൃഗങ്ങൾ മൃതദേഹം കടിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കാൻ ഇതിനു മുകളിൽ ഭാരമുള്ള വസ്തുക്കൾ വെക്കുകയും ചെയ്തു. സംഭവത്തിന്റെ മൂന്നാം ദിവസം അർദ്ധരാത്രിയോടെ ഏലത്തോട്ടത്തിന് സമീപം കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടി. മൃതദേഹങ്ങൾ വേഗത്തിൽ അഴുകുന്നതിനായി കുമ്മായം ഉപയോഗിച്ചതായും സജി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഇരുപത്തിയഞ്ച് ദിവസത്തോളം സജി നാട്ടിൽ സജീവമായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനും പോയ ഇയാൾ, താൻ ഉടൻ വിവാഹിതനാകാൻ പോകുകയാണെന്ന് നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. സജിയുടെ ഈ അസാധാരണമായ മനോനില ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ, ഏകദേശം എട്ട് വർഷം മുൻപ് അപ്രത്യക്ഷനായ സജിയുടെ പിതാവിനെക്കുറിച്ചുള്ള അന്വേഷണവും പോലീസ് വീണ്ടും സജീവമാക്കിയിട്ടുണ്ട്. പിതാവിന്റെ തിരോധാനം സജിയുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, നിലവിൽ ഇരട്ടക്കൊലപാതക കേസിൽ തെളിവുകൾ ബലപ്പെടുത്തുകയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

21 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

21 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

21 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago