കാസർകോട്: ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര സ്വദേശിനിയായ 35കാരിയെ ആണ് ഹാരിസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
യുവതിയുടെ അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഒപ്പം കൂടിയത്. തുടർന്ന് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
യുവതി പ്രസവിച്ചതോടെ ഇയാൾ കുഞ്ഞിനെ ആവശ്യപ്പെട്ട് വധഭീഷണിയുമായി രംഗത്തെത്തി. ഭർത്താവിനെ കൊല്ലുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…