jio-5g
ദില്ലി : രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. ദസറ ആഘോഷങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളില്‍ മാത്രമാണ് 5ജി അവതരിപ്പിക്കുന്നത്. മുംബൈ, ദില്ലി , കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ താമസിക്കുന്ന ജിയോ ഉപയോക്താക്കള്‍ക്കാണ് ഇന്ന് മുതല്‍ 5ജി സേവനങ്ങള്‍ ലഭിക്കുക.
റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ജിയോ ഉപയോക്താക്കള്‍ക്ക് ടെലികോം കമ്പനി ഒരു ക്ഷണം അയയ്ക്കും. ഇതൊരു ബീറ്റ ടെസ്റ്റാണ്. ഒരു വാണിജ്യ ലോഞ്ച് അല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനായി ഉപഭോക്താക്കളെ കമ്പനി ക്രമരഹിതമായി തിരഞ്ഞെടുക്കുമെന്നും റിലയന്‍സ് ജിയോ പറഞ്ഞു. 5ജി സേവനങ്ങളിലേക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കുന്നവര്‍ക്ക് എസ്എംഎസ് വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയിപ്പ് ലഭിക്കുമെന്നും ജിയോ അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ‘ജിയോ വെല്‍ക്കം ഓഫര്‍’ എന്ന പേരില്‍ ഒരു ക്ഷണം ലഭിക്കും. കൂടാതെ, ഇവര്‍ ജിയോ 5ജി നെറ്റ് വർക്കിലേയ്ക്ക് സ്വയം അപ്ഗ്രേഡ് ചെയ്യപ്പെടും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിമ്മോ 5ജിയോ മാറ്റേണ്ടതില്ല. ഉപയോക്താക്കള്‍ക്ക് 1ജി ബി പി എസ് വേഗതയില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുമെന്ന് റിലയന്‍സ് ജിയോ സ്ഥിരീകരിച്ചു.
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…