Thursday, May 2, 2024
spot_img

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം ; പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കി കമ്പനി

ദില്ലി : രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. ദസറ ആഘോഷങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളില്‍ മാത്രമാണ് 5ജി അവതരിപ്പിക്കുന്നത്. മുംബൈ, ദില്ലി , കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ താമസിക്കുന്ന ജിയോ ഉപയോക്താക്കള്‍ക്കാണ് ഇന്ന് മുതല്‍ 5ജി സേവനങ്ങള്‍ ലഭിക്കുക.

റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ജിയോ ഉപയോക്താക്കള്‍ക്ക് ടെലികോം കമ്പനി ഒരു ക്ഷണം അയയ്ക്കും. ഇതൊരു ബീറ്റ ടെസ്റ്റാണ്. ഒരു വാണിജ്യ ലോഞ്ച് അല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനായി ഉപഭോക്താക്കളെ കമ്പനി ക്രമരഹിതമായി തിരഞ്ഞെടുക്കുമെന്നും റിലയന്‍സ് ജിയോ പറഞ്ഞു. 5ജി സേവനങ്ങളിലേക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കുന്നവര്‍ക്ക് എസ്എംഎസ് വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയിപ്പ് ലഭിക്കുമെന്നും ജിയോ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് ‘ജിയോ വെല്‍ക്കം ഓഫര്‍’ എന്ന പേരില്‍ ഒരു ക്ഷണം ലഭിക്കും. കൂടാതെ, ഇവര്‍ ജിയോ 5ജി നെറ്റ് വർക്കിലേയ്ക്ക് സ്വയം അപ്ഗ്രേഡ് ചെയ്യപ്പെടും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിമ്മോ 5ജിയോ മാറ്റേണ്ടതില്ല. ഉപയോക്താക്കള്‍ക്ക് 1ജി ബി പി എസ് വേഗതയില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുമെന്ന് റിലയന്‍സ് ജിയോ സ്ഥിരീകരിച്ചു.

Related Articles

Latest Articles