റിലയന്‍സ് ലൈഫ് സയന്‍സിന്റെ കോവിഡ് വാക്‌സിന്‍ വരുന്നു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് റിലയന്‍സിന്റെ അപേക്ഷയ്ക്ക് കേന്ദ്രഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകാരം നല്‍കി. ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിന് ശേഷം രണ്ടും മൂന്നൂം ഘട്ടങ്ങള്‍ക്ക് അനുമതി ആവശ്യപ്പെടുമെന്നാണ് വിവരം.
നിലവില്‍ ആറ് വാക്‌സിനുകളാണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്,ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍,റഷ്യയുടെ സ്പുടിനിക് എന്നിവക്കും മൊഡേണ,ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍,കാഡില എന്നിവയുടെ വാക്‌സിനുകള്‍ക്കാണ് അനുമതിയുള്ളത്.

