Reliance Industries Limited Chairman Mukesh Ambani has said that the world's largest 5G network will be operational in the country within two months as a Diwali gift to consumers.
മുംബൈ:ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനമായി ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.രാജ്യത്തെ മെട്രോ നഗരങ്ങളിലാകും ജിയോ ആദ്യം സേവനങ്ങൾ ആരംഭിക്കുക. 4ജി ശൃംഖലയിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായിട്ടായിരിക്കും 5ജി ശൃംഖല പ്രവർത്തനം ആരംഭിക്കുകയെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
11 ബില്ല്യൺ ഡോളർ മുടക്കിയാണ് 5ജി ലേലത്തിൽ ജിയോ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്.കുറഞ്ഞ ചിലവിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള 5ജി സേവനമാണ് ജിയോ ലക്ഷ്യമിടുന്നത്.അമേരിക്കയെയും ചൈനയെയും വെല്ലുന്ന ഡേറ്റ സ്വയം പര്യാപ്ത സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റാനുള്ള ഉദ്യമത്തിൽ ജിയോ മുൻപന്തിയിൽ ഉണ്ടാകുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അംബാനി വ്യക്തമാക്കി.
മെട്രോ നഗരങ്ങൾക്ക് പിന്നാലെ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലും ജിയോ ഉടൻ 5ജി സേവനം ആരംഭിക്കും. 2023 ഡിസംബറോടെ 5ജി സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് ജിയോ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അംബാനി കൂട്ടിച്ചേർത്തു .
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…