ദില്ലി: വിദ്വേഷപ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലം. വിദ്വേഷപ്രസംഗ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.
വിധി വായിച്ചുകൊണ്ട് ജസ്റ്റിസ് രവികുമാർ പറഞ്ഞതിങ്ങനെ,
‘അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ഞങ്ങൾ കരുതുന്നു. തൽഫലമായി, അപ്പീൽ നിരസിക്കുന്നു’ .
2017 ജനുവരി 27 ന് ഗോരഖ്പൂരില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ നടത്തിയ പരാമർശത്തിൽ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി 2017 മെയ് മൂന്നിന് നിഷേധിച്ചിരുന്നു. എന്നാല്‍ അലഹാബാദ് ഹൈക്കോടതി 2018 ഫെബ്രുവരി 22 ന് യുപി സര്‍ക്കാരിന്റെ നടപടി ശരിവെക്കുകയും, ഹര്‍ജി തള്ളിക്കളയുകയും ചെയ്തു.
ഇതു ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ പരാതിക്കാരൻ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സി ടി രവികുമാര്‍, ഹിമ കോഹ്‌ലി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ബുധനാഴ്ച വിഷയത്തിൽ ഹർജിക്കാരും പ്രതിഭാഗവും രേഖാമൂലം നിവേദനം നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

