Monday, May 13, 2024
spot_img

ഭാരത മാതാവി’നും’ ‘ഭൂമി ദേവി’യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരം; പള്ളീലച്ചന് സ്റ്റാന്‍ഡ്- അപ്പ് കൊമേഡിയന്റെ പരിഗണന നല്‍കാനാവില്ല; മതവിദ്വേഷ പ്രസംഗത്തില്‍ മദ്രാസ് ഹൈക്കോടതി

മധുര: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും മതപരിവർത്തനം ഗ്രൂപ്പ് അജണ്ടയാകാൻ പാടില്ലെന്ന് (Madras High Court) മദ്രാസ് ഹൈക്കോടതി. കത്തോലിക്കാ പുരോഹിതന്‍ ജോര്‍ജ്ജ് പൊന്നയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഭാരത് മാതാ’, ‘ഭൂമി ദേവി’ എന്നിവയ്ക്കെതിരെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എ വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പുരോഹിതനെതിരെയുള്ള കേസ് പിൻവലിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് സ്വാമിനാഥൻ, ഒരു സുവിശേഷകന് മറ്റുള്ളവരുടെ മതത്തെയോ അവരുടെ മതവിശ്വാസങ്ങളെയോ അവഹേളിക്കാൻ കഴിയില്ലെന്നും ക്രിമിനൽ കേസുകളിൽ നിന്ന് മുക്തി നേടാനാവില്ലെന്നും കൂട്ടിച്ചേർത്തു. സ്റ്റാൻഡ്- അപ്പ് കൊമേഡിയൻമാർ മറ്റുള്ളവരെ കളിയാക്കിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കാനാകില്ല. എന്നാൽ ഇത്തരത്തിൽ പുരോഹിതൻമാർക്ക് ഇളവുകൾ നൽകാനാവില്ലെന്നും ജസ്റ്റിസ് സ്വാമിനാഥൻ വിലയിരുത്തി.

മതത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന വിഭജനത്തിന്റെ ഭീകരതയെയും വിധിയില്‍ ജസ്റ്റിസ് സ്വാമിനാഥന്‍ പരാമര്‍ശിക്കുന്നുണ്ട്. ഒന്നിലധികം സംസ്‌കാരങ്ങള്‍ ഒരുപോലെ നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ നില തുടരണമെന്നും ഈ സ്ഥിതി അട്ടിമറിക്കപ്പെട്ടാല്‍ വിപത്കരമായ അനന്തരഫലങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles