Monday, October 5, 2026

ഗണേശ ശോഭയാത്രയിൽ പാട്ടുവെച്ചു; പിന്നാലെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ഭോപ്പാൽ: ഗണേശ വിഗ്രഹ നിമഞ്ജന ശോഭയാത്രയ്‌ക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റായ്‌സൻ ജില്ലയിലെ ഉദയ്പുര നഗരത്തിലൂടെ നടന്ന ശോഭയാത്രയ്‌ക്കിടെയായിരുന്നു സംഭവം.

ഗണേശോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഗ്രഹം കഴിഞ്ഞ ദിവസമാണ് നിമഞ്ജനം ചെയ്യാൻ ശോഭയാത്രയായി കൊണ്ടുപോയത്. ഭക്തിഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ശോഭയാത്ര. എന്നാൽ ഈ പാട്ട് നിർത്തിവയ്‌ക്കാൻ പ്രദേശവാസിയായ സ്ത്രീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാട്ട് നിർത്തിവയ്‌ക്കാൻ കഴിയില്ലെന്ന് ശോഭയാത്രയുടെ സംഘാടകർ മറുപടി നൽകി. ഇതോടെ സ്ത്രീ ഇവരുടെ ദേഹത്തേയ്‌ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഇതോടെ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കളുടെ കടകൾ മതതീവ്രവാദികൾ കത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles