newstoday
ബാംഗ്ലൂർ : ഉറുദു സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം ബാംഗ്ലൂരിൽ കുത്തി കൊലപ്പെടുത്തി. ജയ്മരുതി നഗർ സ്വദേശി ചന്ദ്രു (22 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൃത്യം നിർവഹിച്ച മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു . തുടർന്ന് മൂന്നു പേരുടെയും അറസ്റ്റ് ബാംഗ്ലൂർ ജെജെ നഗർ പോലീസ് സ്‌റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
പ്രായപൂർത്തിയാകാത്ത ഒരാളെയും ഷാഹിദ് പാഷ, ഷാഹിദ് ഗോലി എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർക്കെതിരേയും കൊലപാതക കുറ്റം ചുമഴ്ത്തി കേസെടുത്തിട്ടുണ്ട്. ജയ്‌രുമതി നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചന്ദ്രുവിന്റെ ബൈക്ക് പ്രതികളിലൊരാളുടെ ബൈക്കിൽ തട്ടിയിരുന്നു.തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ ചെന്നെത്തിയത് .
പ്രതികളോട് ചന്ദ്രു കന്നഡയിലാണ് സംസാരിച്ചത്. ഇതാണ് പ്രതികളെ പ്രകോപിതരാക്കിയത് . പിന്നാലെ ഉറുദുവിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രു ഇത് നിഷേധിക്കുകയും ചെയ്തു. തുടർന്ന് പ്രതികളിൽ ഒരാൾ ചന്ദ്രുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തിയ ഉടൻ നാട്ടുകാർ ഓടിക്കൂടിയിരുന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല . സുഹൃത്തിനൊപ്പം മൈസൂർ റോഡിലെ ഒരു ഭക്ഷണശാലയിൽ പോകുന്നതിനിടെയാണ് ചന്ദ്രുവുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് .
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…