ലക്നൗ: യുപിയിൽ മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും യോഗി സർക്കാർ നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്.
എന്നാൽ താക്കീത് നൽകിയിട്ടും കൃത്യതയോടെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡിജിപിയെ നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം, സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിർണ്ണായക യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തില്ലെന്നതും ഒരു കാരണമാണ്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.
അതേസമയം എഡിജിപി പ്രശാന്ത് കുമാറിനാണ് ഗോയലിന് പകരം താൽക്കാലിക ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഉത്തർപ്രദേശിൽ അക്രമങ്ങൾ വർദ്ധിക്കാൻ സാധ്യത കണക്കിലെടുത്ത് യോഗി ആദിത്യനാഥ് നിരവധി തവണ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവലോകന യോഗങ്ങളിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…