ആലത്തൂര്‍ : ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്ന് നിയുക്ത എംപി രമ്യ ഹരിദാസ് . പരാതിക്കാരിയെ ഒന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മിഷന്‍ കാണിച്ചില്ലെന്ന ഗുരുതര ആരോപണമാണ് രമ്യ ഹരിദാസ് ഉന്നയിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പര്യടനത്തിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ വനിത കമ്മീഷനില്‍ രമ്യ പരാതി നല്‍കിയിരുന്നു. വനിത കമ്മീഷന്‍ തനിക്ക് നീതി നിഷേധിച്ചുവെന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രമ്യ ആരോപിച്ചു.
വിജയരാഘവനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും യുഡിഎഫ് തീരുമാനത്തിന് അനുസൃതമായി കേസില്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇടത് പരാജയത്തിന് പിന്നാലെ വിജയ രാഘവനെ വിമര്‍ശിച്ചു കൊണ്ട് മന്ത്രി എ കെ ബാലനും രംഗത്തു വന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന്് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…