Sunday, May 26, 2024
spot_img

വനിതാ കമ്മിഷനെതിരെ രമ്യാ ഹരിദാസ്

ആലത്തൂര്‍ : ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്ന് നിയുക്ത എംപി രമ്യ ഹരിദാസ് . പരാതിക്കാരിയെ ഒന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മിഷന്‍ കാണിച്ചില്ലെന്ന ഗുരുതര ആരോപണമാണ് രമ്യ ഹരിദാസ് ഉന്നയിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പര്യടനത്തിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ വനിത കമ്മീഷനില്‍ രമ്യ പരാതി നല്‍കിയിരുന്നു. വനിത കമ്മീഷന്‍ തനിക്ക് നീതി നിഷേധിച്ചുവെന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രമ്യ ആരോപിച്ചു.

വിജയരാഘവനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും യുഡിഎഫ് തീരുമാനത്തിന് അനുസൃതമായി കേസില്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇടത് പരാജയത്തിന് പിന്നാലെ വിജയ രാഘവനെ വിമര്‍ശിച്ചു കൊണ്ട് മന്ത്രി എ കെ ബാലനും രംഗത്തു വന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന്് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles