Saturday, May 18, 2024
spot_img

ജന്മംകൊണ്ട നാടുകളിൽ നിന്നെല്ലാം കമ്മ്യൂണിസം പടിയിറക്കപ്പെട്ടു; കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്ന് തിരക്കഥാകൃത്ത് രഞ്ജിപണിക്കർ; ‘സംഘദർശനമാലിക’ പ്രകാശനം ചെയ്തു

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട രാജ്യങ്ങളിലെല്ലാം അത് തകർന്നടിയുകയും നാടുകടത്തപ്പെടുകയും ചെയ്തുവെന്നും കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്നും പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജിപണിക്കർ. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു

എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ  എഴുത്തുകാരനും ബാലസാഹിത്യകാരനുമായ പായിപ്ര രാധാകൃഷ്ണൻ പുസ്തകപരമ്പരയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ഇത്രയും ഗഹനമായ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അടിയന്തിരാവസ്ഥക്കാലത്ത് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. മുതിർന്ന പ്രചാരകൻ എം.എ കൃഷ്ണനുമായി തനിക്കുള്ള ബന്ധവും അത് സംഘപ്രസ്ഥാനങ്ങളെ പരിചയപ്പെടാൻ കാരണമായതിന്റെ അനുഭവവും അദ്ദേഹം വിവരിച്ചു.ആർഎസ്എസ് അഖിലഭാരതിയ സമ്പർക്ക വിഭാഗം അംഗം വി. രവികുമാർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദർശനവും പ്രവർത്തനവും വിശദീകരിക്കുന്ന എട്ട് ഗ്രന്ഥങ്ങളാണ് സംഘദർശനമാലിക എന്ന പേരിൽ ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്.  ഗുരുജി ഗോൾവൽക്കർ, ദത്തോപാന്ത് ഠേംഗ്ഡി, ദീനദയാൽ ഉപാദ്ധ്യായ, ബാലാസാഹബ് ദേവറസ്, മോഹൻ ഭാഗവത്, സുനിൽ അംബേക്കർ എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സംഘചാലക് അഡ്വ: കെ.കെ.ബാലറാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജൻമഭൂമി മുൻ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണൻ, കുരുക്ഷേത്ര മാനേജിങ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ,  ചീഫ് എഡിറ്റർ ജി.അമൃതരാജ്, ഡയറക്ടർ ബോർഡ് അംഗം കെ ആർ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു.

Related Articles

Latest Articles