Monday, June 17, 2024
spot_img

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചു; കാരണം വ്യക്തമാകാനില്ലെന്ന് അധികൃതർ

തിരുവനന്തപുരത്ത് എത്തിയ ഫിലിപ്പോ ഒസെല്ലയെ (Filippo Osella) സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. റിസർച്ച് വീസയിലാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്ത് വന്നത് എന്നാണ് വിവരം.

തിരിച്ചയച്ച കാര്യം സ്ഥിരീകരിച്ച ഒസെല്ല, ഒരു കാരണവും വ്യക്തമാക്കാതെയാണ് തനിക്കു പ്രവേശനം നിഷേധിച്ചതെന്നു പറഞ്ഞു. യുകെയിലേക്കു മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഒസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസേഴ്സിലെ (എഫ്ആര്‍ആര്‍ഒ) ഇമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Latest Articles