Kerala

ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; കേസെടുത്ത് പോലീസ്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റ ശ്രമം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദ്ദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. തന്നെ മർദ്ദിച്ച രണ്ട് പേരും മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.

anaswara baburaj

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

38 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

39 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

43 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

43 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

4 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago