Categories: KeralaSabarimala

ആക്ടിവിസ്റ്റുകള്‍ ആചാരലംഘനത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന: ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ഈ വര്‍ഷം ശബരിമല തീര്‍ത്ഥാടനം വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നടന്നുവരുന്നതിനിടെ ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പല ആക്ടിവിസ്റ്റുകളും ആചാരലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായും ഒരു ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന കണ്‍വീനര്‍ എസ്.ജെ. ആര്‍. കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആചാരലംഘനത്തിന് എത്തുന്ന യുവതികളെ ഒരു കാരണവശാലും അതിന് അനുവദിക്കില്ല എന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഇന്ന് ശബരിമലക്ക് പോകാന്‍ തയ്യാറായി വന്ന ആക്ടിവിസ്റ്റുകളെ ഉടന്‍ തന്നെ മടക്കി അയയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. മടങ്ങിപ്പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ക്രമസമാധാന ലംഘനത്തിന് ഇടയാക്കുന്ന അവരെ അറസ്റ്റ് ചെയ്ത് വേണ്ട നിയമനടപടികള്‍ സ്വീകരിക്കണം.

ശബരിമല കര്‍മ്മസമിതി സര്‍ക്കാരിന്റെ അനുകൂലമായ നയത്തില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് ശബരിമലയിലും സംസ്ഥാനത്തും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഏത് സാഹചര്യത്തിലും പൂര്‍ണ്ണമായും സംയമനം പാലിച്ചുകൊണ്ട് സമാധാനപരമായ മാര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കും പ്രതികരിക്കുക എന്നും മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

2 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

2 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

4 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

4 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

6 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

6 hours ago