Wednesday, December 17, 2025

അയ്യനെ വണങ്ങാൻ രാഷ്ട്രപതി ദ്രൗപദി മുർമുവെത്തുന്നു !ഈ മാസം18ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം18ന് കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. 18,19 തീയതികളിൽ രാഷ്‌ട്രപതി കേരളത്തിൽ ഉണ്ടാകും.

ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

Related Articles

Latest Articles