nadha
ദില്ലി : ‘നബന്ന ചലോ അഭിയാൻ’മാർച്ചിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രൂപീകരിച്ച അഞ്ചംഗ സംഘം ഇന്ന് വൈകിട്ട് നാലിന് അദ്ദേഹത്തിന്റെ വസതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
‘നബന്ന ചലോ’ റാലിക്കിടെയുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ നദ്ദ ഒരു സംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു . സെപ്തംബർ 13 ന് കൊൽക്കത്തയിൽ നടന്ന അക്രമത്തിന് കാരണമായത് എന്തെന്ന് അന്വേഷിക്കാനും ഗ്രൗണ്ട് ലെവൽ സ്ഥിതിഗതികൾ അന്വേഷിക്കാനും പ്രതിനിധി സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു.
തൃണമൂൽ സർക്കാരിന്റെ അഴിമതികൾക്കെതിരെ ബിജെപി സെപ്തംബർ 13ന് ‘നബന്ന ചലോ’ റാലി നടത്തി.
ടിഎംസിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ പാർട്ടി പ്രവർത്തകരെ സംഘം സന്ദർശിച്ചിരുന്നു.
ഉത്തർപ്രദേശ് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബ്രിജ്‌ലാൽ, രാജ്യസഭാ എംപിമാരായ കേണൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, സമീർ ഒറോൺ, അപരാജിത സാരംഗി, സുനിൽ ജാഖർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതി പരിക്കേറ്റ ബിജെപി കൗൺസിലർ മീനാ ദേവി പുരോഹിതിനെ സന്ദർശിച്ചു. സംഘം ഇന്ന് ജെപി നദ്ദയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…