Sunday, May 19, 2024
spot_img

പശ്ചിമ ബംഗാളിൽ ബിജെപി മാർച്ചിന് നേരെയുണ്ടായ അക്രമം; ബിജെപി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് ദേശീയ അദ്ധ്യക്ഷന് സമർപ്പിക്കും

ദില്ലി : ‘നബന്ന ചലോ അഭിയാൻ’മാർച്ചിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രൂപീകരിച്ച അഞ്ചംഗ സംഘം ഇന്ന് വൈകിട്ട് നാലിന് അദ്ദേഹത്തിന്റെ വസതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

‘നബന്ന ചലോ’ റാലിക്കിടെയുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ നദ്ദ ഒരു സംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു . സെപ്തംബർ 13 ന് കൊൽക്കത്തയിൽ നടന്ന അക്രമത്തിന് കാരണമായത് എന്തെന്ന് അന്വേഷിക്കാനും ഗ്രൗണ്ട് ലെവൽ സ്ഥിതിഗതികൾ അന്വേഷിക്കാനും പ്രതിനിധി സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു.

തൃണമൂൽ സർക്കാരിന്റെ അഴിമതികൾക്കെതിരെ ബിജെപി സെപ്തംബർ 13ന് ‘നബന്ന ചലോ’ റാലി നടത്തി.

ടിഎംസിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ പാർട്ടി പ്രവർത്തകരെ സംഘം സന്ദർശിച്ചിരുന്നു.

ഉത്തർപ്രദേശ് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബ്രിജ്‌ലാൽ, രാജ്യസഭാ എംപിമാരായ കേണൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, സമീർ ഒറോൺ, അപരാജിത സാരംഗി, സുനിൽ ജാഖർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതി പരിക്കേറ്റ ബിജെപി കൗൺസിലർ മീനാ ദേവി പുരോഹിതിനെ സന്ദർശിച്ചു. സംഘം ഇന്ന് ജെപി നദ്ദയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.

Related Articles

Latest Articles