ഷെയ്ഖ് ഹസീന
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകില്ലെന്ന് റിപ്പോർട്ട് . ഇന്ത്യയിൽ താത്കാലിക അഭയം തേടിയ ശേഷം ലണ്ടനിലേക്ക് തിരിക്കാനായിരുന്നു ഹസീനയുടെ പദ്ധതി. ഇതോടെ ഹസീന മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്. രാഷ്ട്രീയ അഭയം തേടുന്ന സ്വകാര്യ വ്യക്തികൾ ആദ്യം ചെന്നിറങ്ങുന്ന രാജ്യത്ത് അത് തേടുകയാണ് വേണ്ടതെന്ന് ബ്രിട്ടൺ നിലപാടെടുത്തതായാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ ഹസീന ഔദ്യോഗികമായി നൽകിയാതയും വിവരമുണ്ട്. സഹോദരി രെഹാനയ്ക്ക് ഒപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഗാസിയാബാദിലെത്തിയത്. യുകെ പൗരത്വമുള്ള രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് അവിടെ ലേബർ പാർട്ടി എംപിയാണ്. ബംഗ്ലാദേശിന്റെ സൈനികവിമാനത്തിൽ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ടെത്തി പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…