Categories: India

റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന് ആഹ്വാനം; കമ്മ്യൂണിസ്റ്റ് ഭീകരനെ ഒഡിഷയിൽ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി, ഒരു ഭീകരന് മാരക പരിക്ക്

റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്നും പകരം കരിദിനം ആചരിക്കണമെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ഒഡിഷയിലെ ജാന്തുരൈ ഗ്രാമത്തിലാണ് സംഭവം.

ജനങ്ങളെ ഭീഷണിപ്പെടുത്തിയ ഭീകരരെ ജനക്കൂട്ടം ചോദ്യം ചെയ്തു. തുടർന്ന് പ്രകോപിതരായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അക്രമാസക്തരായ ജനക്കൂട്ടം ഇവർക്ക് നേരെ തുരുതുരാ കല്ലെറിയുകയായിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് കല്ലേറ് തുടർന്ന ജനക്കൂട്ടം ഒരാളെ വകവരുത്തി. പൊലീസെത്തി മരണം സ്ഥിരീകരിച്ച ശേഷം രണ്ടാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ‘തെലങ്കാന ടുഡെ‘ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമാണ് തങ്ങൾക്ക് വികസനം നിഷേധിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഒറ്റപ്പെട്ട പ്രദേശമായ ജന്തുരൈ ഗ്രാമത്തിലേക്ക് അടുത്തയിടെ അനുവദിച്ച പാലത്തിന്റെ നിർമ്മാണവും ഇടത് ഭീകരർ തടസ്സപ്പെടുത്തിയതായി ഇവർ പറയുന്നു.

ഭീകരർ വെടിയുതിർത്തപ്പോഴാണ് ജനക്കൂട്ടം കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ ജനങ്ങൾ പ്രതികരിക്കുന്നത് ആദ്യമായിട്ടാണെന്നും മാൽകാംഗിരി പൊലീസ് സൂപ്രണ്ട് ആർ ഡി ഖിലാരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

B4 Admin

Share
Published by
B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

4 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

4 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

5 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

5 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

5 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

5 hours ago