Monday, May 20, 2024
spot_img

റിപ്പബ്ലിക് ദിനാഘോഷം ! ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാരതത്തിലെത്തി! ജയ്‌പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോ

ദില്ലി : നാളെ നടക്കുന്ന 75-മത് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഭാരതത്തിലെത്തി. ഇന്നുച്ചയോടെ ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടർന്ന് ആമ്പര്‍ കൊട്ടാരം സന്ദര്‍ശിച്ച മാക്രോണ്‍, ഇന്ത്യന്‍ വിദ്യാർത്ഥികളുമായി സംവദിച്ചു. എസ്. ജയശങ്കര്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ദിയാകുമാരി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈകുന്നേരത്തോടെ ജയ്പുരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാക്രോണും ഒരുമിച്ച് ജന്തര്‍മന്തര്‍ സന്ദര്‍ശിച്ചു.തുടർന്ന് പിങ്ക് സിറ്റിയിൽ ഇരുവരും റോഡ് ഷോ നടത്തി. റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളാണ് ഇരുവരെയും കാണാനായി കാത്തുനിന്നത്. പിങ്ക് സിറ്റിയിൽ നിന്ന് ഹവാ മഹലിലേക്കായിരുന്നു റോഡ് ഷോ. പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാനായി മാക്രോണ്‍ ദില്ലിയിലേക്ക് തിരിക്കും.

Related Articles

Latest Articles