Thursday, January 1, 2026

റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥികളായി കർത്തവ്യ പഥ് നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികൾ ; ക്ഷണിച്ച് പ്രധാനമന്ത്രി

നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യ പഥ് നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായി ക്ഷണിച്ചത്. ഈ വിഭാഗത്തിലെ 850 പേർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കും.

74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള ഗംഭീര തയ്യാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 9 റാഫേലും നേവിയുടെ IL എന്നിവയുൾപ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എതുന്നത് ഈജിപ്റ്റ് പ്രസി‍ഡന്റ് അബ്ദുൽ ഫത്താ അൽ സിസി ആണ്. 180 പേരടങ്ങുന്ന ഈജിപ്റ്റ് സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്റ്റ് സൈന്യവും പങ്കെടക്കും. ജനുവരി 24ന് അദ്ദേഹം ഇന്ത്യയിലെത്തും.

Related Articles

Latest Articles