Sunday, May 19, 2024
spot_img

തമിഴകത്തെ ഇളക്കി മറിക്കാൻ അണ്ണാമലൈ; ഒരു വർഷത്തിനുള്ളിൽ ബി ജെ പി ക്ക് ഭരിക്കാൻ കഴിയുന്ന സംസ്ഥാനമാക്കി മാറ്റാൻ ലക്‌ഷ്യം,ഒരു വർഷം നീളുന്ന പദയാത്രയ്ക്ക് ഒരുങ്ങി ബി ജെ പി

ചെന്നൈ : തമിഴ്നാട് മുഴുവൻ അണ്ണാമലൈ ഒരു വർഷം നീളുന്ന പദയാത്രക്ക് തയ്യാറാവുകയാണ്. തമിഴ് പുതുവത്സര ദിനമായ ഏപ്രിൽ 14നാണ് പദയാത്രയ്ക്ക് തുടക്കമാവുക. നാല് മാസത്തിനുള്ളിൽ തമിഴ്നാട് ഭരിക്കാൻ പോകുന്ന പാർട്ടിയാക്കണം എന്നാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യാത്രയിൽ  പങ്കെടുക്കും.മുഴുവൻ സമയവും പങ്കെടുക്കുന്ന 600 പേർക്ക് പുറമെ ഓരോ 20 കിലോമീറ്ററോളം പതിനായിരങ്ങൾ അനുഗമിക്കും.കൂടാതെ, എല്ലാ കേന്ദ്ര മന്ത്രിമാരും പദയാത്രയ്‌ക്കൊപ്പം ചേരും.

എല്ലാ ബിജെപി എംപിമാരും തമിഴ്നാട് സന്ദർശിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യും. മെഡിക്കൽ ടീം, സ്വകാര്യ അഭിഭാഷകർ, മറ്റ് വിദഗ്ധർ എന്നിവരെകൂടാതെ, കർഷകർ, തൊഴിലാളികൾ.വിദ്യാർത്ഥികൾ, വനിതകൾ തുടങ്ങിയവരെ സജ്ജരാക്കാൻ പ്രത്യേകം യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്

Related Articles

Latest Articles