Sunday, December 28, 2025

‘ജയിലിൽ ഇരുന്നും ഞാൻ ചാനൽ തുടങ്ങും’,ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി അർണബ് ഗോസ്വാമി

മുംബൈ: ആത്മഹത്യ പ്രേരണാ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നേരേ പോയത് ചാനല്‍ സ്റ്റുഡിയോയിലേക്ക്. ഇവിടെയെത്തിയ അദ്ദേഹം മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ധവ് താക്കറെയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

 ‘ഉദ്ധവ് താക്കറെ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങള്‍ തോറ്റുപോയിരിക്കുന്നു, പരജായപ്പെട്ടിരിക്കുന്നു’-അര്‍ണബ് പറഞ്ഞു. എല്ലാ ഭാഷകളിലും റിപ്പബ്ലിക് ടിവി തുടങ്ങുമെന്ന പ്രഖ്യാപനവും അര്‍ണബ് നടത്തി. ‘താങ്കള്‍ എന്നെ പഴയ വ്യാജ കേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമാപണം നടത്തിയില്ല. കളി തുടങ്ങിയിട്ടേയുള്ളൂ. ജയിലിനുള്ളിലിരുന്നും എനിക്ക് ചാനൽ തുടങ്ങാനാകും. താങ്കള്‍ക്ക് ഒന്നും കഴിയില്ല’, അര്‍ണബ് കുറ്റപ്പെടുത്തി.

Related Articles

Latest Articles