ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച 90 അടി ഉയരമുള്ള "സ്റ്റാച്യു ഓഫ് യൂണിയൻ" എന്ന് പേരിട്ടിരിക്കുന്ന ഹനുമാൻ സ്വാമിയുടെ പ്രതിമ,അലക്സാണ്ടർ ഡങ്കൻ
വാഷിംഗ്ടൺ: ടെക്സാസിലെ ഹനുമാൻ സ്വാമിയുടെ പ്രതിമയെ “വ്യാജ പ്രതിമ” എന്ന് വിശേഷിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ്. റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥിയായ അലക്സാണ്ടർ ഡങ്കനാണ് ഈ വിവാദ പരാമർശം നടത്തിയത്. ഡങ്കന്റെ പ്രസ്താവനക്കെതിരെ ഹിന്ദു സംഘടനകളും നെറ്റിസൺസും രംഗത്തെത്തി. പ്രസ്താവന ഹിന്ദുമത വിദ്വേഷവും പ്രകോപനപരവുമാണെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കി.
ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച 90 അടി ഉയരമുള്ള “സ്റ്റാച്യു ഓഫ് യൂണിയൻ” എന്ന് പേരിട്ടിരിക്കുന്ന ഹനുമാൻ സ്വാമിയുടെ പ്രതിമയുടെ വീഡിയോ പങ്കുവെച്ചാണ് ഡങ്കൻ വിവാദത്തിന് തിരികൊളുത്തിയത്. “ഒരു വ്യാജ ഹിന്ദുമത ദൈവത്തിന്റെ വ്യാജ പ്രതിമയെ നമ്മുടെ ടെക്സാസിൽ വെക്കാൻ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്” എന്ന് എക്‌സിലെ പോസ്റ്റിൽ അദ്ദേഹം കുറിച്ചു. അമേരിക്ക ക്രിസ്ത്യൻ മൂല്യങ്ങളിലാണ് സ്ഥാപിക്കപ്പെട്ടതെന്നും ഡങ്കൻ വാദിച്ചു.
2024-ൽ അനാച്ഛാദനം ചെയ്ത “സ്റ്റാച്യു ഓഫ് യൂണിയൻ” വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു സ്മാരകങ്ങളിൽ ഒന്നാണ്. ശ്രീചിന്ന ജീയാർ സ്വാമിയാണ് ഈ പ്രതിമ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ശ്രീരാമനെ സീതയുമായി വീണ്ടും ഒന്നിപ്പിക്കുന്നതിൽ ഹനുമാൻ സ്വാമി വഹിച്ച പങ്ക് പ്രതീകവൽക്കരിക്കുന്നതാണ് ഈ പ്രതിമയെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
ഡങ്കന്റെ പ്രസ്താവനയെ ഹിന്ദുമത സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) അപലപിച്ചു. ഡങ്കനെതിരെ അച്ചടക്ക നടപടി എടുക്കാൻ അവർ ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയോട് ആവശ്യപ്പെട്ടു. “നിങ്ങളുടെ സെനറ്റ് സ്ഥാനാർത്ഥി വിവേചനത്തിനെതിരായ നിങ്ങളുടെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങളെ പരസ്യമായി ലംഘിക്കുകയാണ്. ഇത് ഹിന്ദുമതത്തോടുള്ള വെറുപ്പാണ് കാണിക്കുന്നത്” – സംഘടന എക്‌സിൽ കുറിച്ചു.
അമേരിക്കൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ഡങ്കന്റെ പ്രസ്താവനയെ എതിർത്തു. “നിങ്ങൾ ഹിന്ദുവല്ല എന്നത് കൊണ്ട് മാത്രം ഇത് വ്യാജമാകില്ല. യേശു ഭൂമിയിൽ നടക്കുന്നതിന് 2000 വർഷം മുൻപാണ് വേദങ്ങൾ രചിക്കപ്പെട്ടതെന്നും അത് ക്രിസ്തുമതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും” ഒരാൾ മറുപടി നൽകി.
അതേസമയം ഡങ്കന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായ മതപരമായ വിശ്വാസങ്ങളാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തിന്റെ പ്രചാരണ മാനേജർ ഡെറക് അയാല വ്യക്തമാക്കി. “ഹിന്ദുക്കളെ അവരുടെ മതം ആചരിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള നയങ്ങൾ അദ്ദേഹം വാദിച്ചിട്ടില്ല. ക്രിസ്ത്യൻ തത്വങ്ങളിലാണ് അമേരിക്ക സ്ഥാപിക്കപ്പെട്ടതെന്നും, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദേശീയ സ്വത്വത്തെക്കുറിച്ചുള്ള വിശാലമായ സംവാദത്തിന്റെ ഭാഗമാണെന്നും” അയാല പറഞ്ഞു.
ഈ സംഭവം അമേരിക്കയിലെ മതപരമായ സഹിഷ്ണുത, സ്വത്വം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കയിലെ ഹിന്ദു സമൂഹത്തെ സംബന്ധിച്ച്, ഡങ്കന്റെ പരാമർശങ്ങൾ ഒരു വ്യക്തിപരമായ അഭിപ്രായമായിട്ടല്ല, മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഉദാഹരണമായിട്ടാണ് കാണുന്നത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…