'Respecting the people's verdict! Thank you for your support and trust'; Rajeev Chandrasekhar said that he will be here for Thiruvananthapuram in the coming days as well
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറഞ്ഞ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ജനവിധി മാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
”നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രോത്സാഹനത്തിനും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചതിൽ തനിക്കഭിമാനമുണ്ടെന്ന്” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെങ്കിലും പ്രവർത്തകരും അനുഭാവികളും ഏറെ കഠിനാധ്വാനം ചെയ്യുകയും വളരെ നല്ല രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു. അതുകൊണ്ടാണ് തിരുവനന്തപുരത്തെ 3.4 ലക്ഷം ആളുകൾ എൻഡിഎയെ പിന്തുണച്ചത്. അത് തന്നെ ഒരു റെക്കോർഡാണ് എന്ന് അദ്ദേഹം പറഞ്ഞു.
മാർച്ച് 5 ന് ഞാൻ ഇവിടെ വന്നപ്പോൾ പറഞ്ഞതുപോലെ, തിരുവനന്തപുരത്തെ മാറ്റുകയെന്നത് എൻ്റെ ദൗത്യമാണ്. ഞാനതിൽ ഉറച്ചുനിൽക്കുന്നു. ഈ നഗരത്തോടുള്ള എൻ്റെ പ്രതിബദ്ധത തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അത് ഒരു തുടർ ദൗത്യമായിരിക്കും. വരും നാളുകളിലും ജനസേവനത്തിന് ഞാൻ തീർച്ചയായും ഇവിടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…