Saturday, May 18, 2024
spot_img

ഇസ്ലാമിക തീവ്രവാദം: സിപിഎം പരാമര്‍ശം സ്വാഗതം ചെയ്ത് ബിജെപി

തിരുവനന്തപുരം: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുസ്ലീം- മാവോയിസ്റ്റ് തീവ്രവാദം പരസ്പരം ബന്ധപ്പെട്ടതാണെന്നും കുമ്മനം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താമരശേരിയില്‍ കെഎസ്‌കെടിയു സമ്മേളനത്തില്‍ സംസാരിക്കവേയാണ് പി. മോഹനന്‍ വിവാദ പ്രസ്താവന നടത്തിയത്. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ വാക്കുകള്‍.

Related Articles

Latest Articles