Featured

തിരിച്ചടിക്കുന്ന മതബോധം ; കപട പുരോഗമനവാദികളുടെ തനിറം ഇതാണ് !

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിൽ കയറിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കളിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിരാട് കോഹ്‍ലിയെയും ഷമിയേയും അനുമോദിച്ച് മനോഹരമായ കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയുടെ വിജയം ഒരേ മനസോടെ ക്രിക്കറ്റ് പ്രേമികൾ അഘോഷമാക്കുമ്പോൾ മതം ചർച്ചയാക്കി ലോകകപ്പിന്റെ ശോഭ കെടുത്താനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ് ഇടത് സൈബർ ഇടങ്ങൾ. എം.ബി രാജേഷിനെ പോലുള്ള ഇടത് മന്ത്രിമാരടക്കമാണ് മതം അയുധമാക്കി സമൂഹമാദ്ധ്യമങ്ങളിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ.

തിരിച്ചടിക്കുന്ന മതബോധം എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ആരിഫ് ഹുസൈന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. പ്രിയപ്പെട്ട എം.ബി രാജേഷ് അറിയാൻ, ക്രിക്കറ്റ് എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ പണ്ട് സ്ഥിരമായി കളികാണുമായിരുന്നു. പക്ഷേ, എന്റെ കുട്ടിക്കാല ഹീറോകളായ സച്ചിനും ദ്രാവിഡും ജഡേജയും അസറുദീനും ഗാംഗുലിയും പിന്നെ അഫ്രീദി, ജോണ്ടി റോഡ്‌സ്, ലാറ, ഇന്സാമാമുൽ ഹഖ്, അക്തർ, പോണ്ടിങ്, ഷെയ്ൻ വോൺ അങ്ങനെ ഉള്ള കുറെ താരങ്ങൾ കളം ഒഴിഞ്ഞതോടെ കളിക്കമ്പം കുറഞ്ഞു. ഒപ്പം കളിയിലെ അഴിമതി വാർത്തകളും. കൂടാതെ പല പാകിസ്താൻ കളിക്കാരും തികഞ്ഞ തീവ്രവാദികളും ആയതോടെ ക്രിക്കറ്റ് മടുത്തു. ഇൻസമാം, അക്തർ, ഒക്കെ ഇന്ന് ഗസ്വ ഹിന്ദ് പ്രചരിപ്പിക്കുന്ന വെറും മദ്രസ്സ ജീവികൾ മാത്രമാണ്. ധോണിക്കോ കോഹ്‍ലിക്കൊ ഒന്നും തന്നെ ആ കമ്പം തിരികെ കൊണ്ടുവരാൻ സാധിച്ചില്ല. വല്ലപ്പോഴും ഒക്കെ തരം കിട്ടിയാൽ, ടെലിവിഷൻ സ്‌ക്രീനിന്റെ മുന്നിൽ പെട്ടുപോയാൽ കാണും. വല്ല ബാർബർ ഷോപ്പിലോ, കഫറ്റീരിയയിലോ, ഷോഡക്കടയിലോ. പിന്നെ മികച്ച ഷോട്ടുകൾ, ക്യാച്ചുകൾ ഒക്കെ റീൽസായി വരുമ്പോളും കാണും. അത്ര തന്നെ. പറഞ്ഞു വന്നത്, അക്കാലങ്ങളിൽ എല്ലാം ക്രിക്കറ്റിൽ ഒരു രാഷ്‌ട്രീയമോ മതമോ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്നാൽ, ഇന്നിപ്പോ ക്രിക്കറ്റ് ആയിക്കോട്ടെ ഫുട്ബാൾ ആയിക്കോട്ടെ ചില ആളുകൾക്ക് അത് അവരുടെ മതം വളർത്താനുള്ള വേദിയാക്കി മാറ്റാൻ ആണ് താല്പര്യമെന്ന് ഡോ. ആരിഫ് ഹുസൈൻ പറയുന്നു.

ഫുട്ബാളിലാണ് അത് ആദ്യം ഞാൻ ശ്രദ്ധിച്ചത്. ഒടുവിൽ ഖത്തറിൽ നടന്ന ലോകകപ്പ്. അത് ഫുട്ബോളിന്റെ നാഴികക്കല്ല് എന്നതിനേക്കാളുപരി, അതിലെ ഗോൾമഴയുടെ കണക്കിനേക്കാളുപരി അറിയപ്പെട്ടത് സാക്കിർ നായിക്കിന്റെ പ്രസംഗം കേട്ട് ഇസ്ലാമിലേക്ക് കടന്നു വന്ന വിദേശികളുടെ എണ്ണത്തിന്റെ പേരിൽ ആയിരുന്നു. അതിൽ ചില രാജ്യങ്ങൾ, മൊറോക്കോ ഒക്കെ ജയിച്ച നേരം അറിയപ്പെട്ടത് അത് മുസ്ലിങ്ങളുടെ വിജയമായി ആയാണ്. അന്നും അതിനെ അനുകൂലിച്ചവർ ഇവിടത്തെ പുരോഗമനം പറയുന്ന ഇടതാണ്. പട്ടിണിയിൽ നിന്നും കരകയറിയ ആഫ്രിക്കൻ രാജ്യത്തിന് തെറ്റുചെയ്യുന്ന നായാടികൾക്ക് എന്തും ആവാം എന്ന ലോജിക്കിൽ. അവർ അത് പറയുന്നതിൽ തെറ്റില്ല എന്ന് വരെ വാദിച്ചു കളഞ്ഞു. എന്നാൽ, അത് ശരിയല്ല എന്ന് നമ്മൾ പറഞ്ഞു കൊണ്ടിരുന്നു. അത് ചെയ്‌താൽ, വേറെ ചിലർക്കും അത് ചെയ്യാനുള്ള പ്രചോദനമാകും എന്ന് പറഞ്ഞു. അതുപിന്നെ കളിക്കളത്തിൽ പള്ളിയും അമ്പലവും പണിയുന്നതിലേക്ക് എത്തിക്കും കാര്യങ്ങൾ എന്ന് പറഞ്ഞു. ചിലരെ രാജ്യദ്രോഹികൾ ആക്കുന്നതിലേക്ക് എത്തിക്കും കാര്യങ്ങൾ എന്ന് കാറിപ്പറഞ്ഞു. കേട്ടില്ല, പകരം എന്നെ സംഘി ആക്കി. അവസാനം നമ്മൾ കണ്ടത്, ക്രിക്കറ്റ് സ്റ്റേഡിയതിൽ മുഴങ്ങിയ അള്ളാഹു അക്ബറും, നിസ്കാര മുറയും, പിന്നെ ജയ് ശ്രീറാമും ആണ്. അതിന്റെ പേരിൽ ഉള്ള നിലവിളിയാണ്. പക്ഷേ ഇപ്പൊ പരാതി അള്ളാഹു അക്ബർ വിളിച്ചതോ, മതം വച്ചുള്ള വീമ്പുപറച്ചിൽ നടന്നതോ, കളിക്കിടെ പോലും നടന്ന മത പരിവർത്തന നീക്കങ്ങളോ അല്ല. ജയ്‌ശ്രീരാം വിളിച്ചത് മാത്രം ആണ്. ഇതാണ് ഇവിടത്തെ ഇടതുകളുടെ ഇരട്ടത്താപ്പ്. കപട പുരോഗമനവാദികളുടെ തനിറം ഇതാണ്. ഇസ്ലാമിന്റെ മുന്നിൽ മുട്ടിലിഴയുക എന്നതാണെന്നും ഡോ. ആരിഫ് ഹുസൈൻ പറയുന്നു.

എന്നാൽ, ഇസ്ലാമിനെ പോലെ കൂതറയായി കാര്യങ്ങൾ ചെയ്യാൻ ഇവിടെ ഹിന്ദുക്കളെയോ ക്രിസ്ത്യാനിയെയോ ബുദ്ധനെയോ ജൂതനെയോ പഴ്‌സിയെയോ ജിംബൂംബായെയോ നിങ്ങൾക്ക് കിട്ടില്ല. എന്നാൽ ഹിന്ദുത്വവാദികളെ കിട്ടും. അവർ ഹിന്ദുമതത്തിന്റെ വിശ്വാസ പ്രമാണങ്ങൾ വച്ച് ഇസ്ലാമിനെ പ്രതിരോധിക്കും. അള്ളാഹു അക്ബർ വിളിച്ചാൽ ജയ് ശ്രീറാം വിളിക്കും. ക്രീസിൽ നിസ്കരിച്ചാൽ അവർ സ്റ്റേഡിയത്തിൽ ഹോമം നടത്തും. മുസ്ലിങ്ങളുടെ മത പ്രകടനപരതക്ക് അവർ അസ്സൽ പാരഡി തന്നെ തീർക്കും. അവസാനം, കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം എന്നും പറഞ്ഞുകളയും. കളി ജയിക്കുന്നത് ഇസ്ലാമിന്റെയും മുസ്ലിമിന്റെയും വിജയമായി ആഘോഷിച്ചാൽ, പരിക്കു പറ്റിയ ബാറ്റ്സ്മാനെ സഹായിച്ചത് കാഫിറുകളുടെ ടീമിലെ ആ പന്തെറിഞ്ഞവൻ മുസ്ലിം ആയതു കൊണ്ടാണ് എന്ന് വാദിച്ചാൽ, കാഫിറുകളുടെ ടീമിലെ മുസ്ലിം കളിക്കാർ എന്നും നോട്ടപ്പുള്ളികൾ ആകും. ഇന്ത്യ ദാറ്റ് ഈസ് ഭാരതം കളി തോൽക്കുമ്പോൾ ആ മുസ്ലിം ഷമി കുടുങ്ങും. അത് മനപൂർവ്വം കളി തോൽപ്പിക്കുകയാണ് എന്ന ആരോപണം ഉയരും. ഇത് തടയണമെങ്കിൽ മുസ്ലിങ്ങളുടെ മത പ്രകടനപരത കുറക്കുക. അതിനെ എതിർക്കേണ്ടിടത്ത് തുറന്ന് എതിർക്കാൻ മുന്നോട്ട് വരിക. കളിക്കാൻ വന്നാൽ കളിച്ചിട്ട് പോകുക. ഇത് സംഘി പറയുന്നതിന് മുന്നേ പറയാൻ നിങ്ങൾ തയാറാവുക. നിങ്ങളുടെ ഇരട്ടത്താപ്പ് അട്ടത്ത് കയറ്റിവച്ച് പൂട്ടിടുക. ഇസ്ലാമിനെ മുന്നിൽ കാണുമ്പോൾ മുള്ളിപോകുന്നത് തടയാൻ നല്ല ഡയപ്പർ എങ്കിലും വാങ്ങി ഇടുക എന്നും ഡോ. ആരിഫ് ഹുസൈൻ പരിഹസിക്കുന്നു.

Anandhu Ajitha

Recent Posts

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

1 hour ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

1 hour ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

2 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

2 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

5 hours ago

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…

5 hours ago