Wednesday, December 17, 2025

ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണം: അന്തിമ തീരുമാനം സർക്കാരിന് വിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : ഹൈക്കോടതിയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരിനു വിട്ടു. മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം ഉയർത്തുന്നതാണ് പരിഗണിക്കുന്നത്. എന്നാൽ വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.

മികവു തെളിയിച്ചവരുടെ വിരമിക്കൽ പ്രായം 56 ൽ നിന്നും 58 ആയി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരാണ് ഹർജി നൽകിയത്. മറ്റു ഹൈക്കോടതികളിൽ 60 ആണ് വിരമിക്കൽ പ്രായം. സർക്കാരിന്റെ തന്നെ പല സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണ്. ഇക്കാര്യങ്ങൾ പരിഗണിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് സർക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് ഇത്തരമൊരു ശുപാർശ ചീഫ് ജസ്റ്റിസ് അയച്ചതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Related Articles

Latest Articles