Monday, January 5, 2026

ഇപ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു; ”വിരമിക്കൽ പ്രഖ്യാപനം നേരത്തെ വേണ്ടായിരുന്നു”; ഖേദം പറഞ്ഞ് സാനിയ മിര്‍സ

മെല്‍ബണ്‍: വിരമിക്കല്‍ പ്രഖ്യാപനം വളരെ വേഗത്തിലായിപ്പോയെന്ന് ടെന്നീസ് താരം (Sania Mirza) സാനിയ മിര്‍സ. ഈ സീസണോടെ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നതായി സാനിയ മിർസ വ്യക്തമാക്കി. 2022 ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് സാനിയ വിരമിക്കൽ കാര്യം പ്രഖ്യാപിച്ചത്.

ഇത് കരിയറിലെ അവസാന സീസണ്‍ ആയതിനാല്‍ ടൂര്‍ണമെന്റിനെ സമീപിക്കുന്നതിലെ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സാനിയ. ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ആ പ്രഖ്യാപനം കുറച്ച് നേരത്തേയായിപ്പോയെന്ന് തോന്നുന്നു. ഇപ്പോൾ അതേക്കുറിച്ച് എനിക്ക് ഖേദമുണ്ട്. കാരണം, ഇപ്പോൾ കാണുന്നവർക്കെല്ലാം എന്നോട് ചോദിക്കാൻ ആ വിഷയം മാത്രമേയുള്ളൂ’ – സാനിയ വിശദീകരിച്ചു.

കളത്തിൽ തന്റെ നൂറ് ശതമാനവും നൽകാനാണ് ശ്രമിക്കുന്നത്. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ സാധിക്കാതെ വരും. ഇപ്പോഴും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് മറിച്ച് സീസൺ പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ തോറ്റതിന് പിന്നാലെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് അവസാന സീസണ്‍ ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles