Saturday, October 10, 2026

ചലച്ചിത്ര ലോകത്ത് കോവിഡ് വ്യാപിക്കുന്നു: ചിരഞ്ജീവിക്ക് കോവിഡ്; നടൻ വീട്ടില്‍ നിരീക്ഷണത്തില്‍

ലോകത്ത് കോവിഡ് രോഗികൾ വർദ്ധിക്കുന്നു. രാഷ്ട്രീയ, ചലച്ചിത്ര ലോകത്ത് നിന്നും നിരവധിപേർക്കാണ് കോവിഡ് പതിച്ചിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെ താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം വ്യക്തമാക്കി.

ചിരഞ്ജീവിയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ, എല്ലാ മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും, ഇന്നലെ രാത്രി എനിക്ക് കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധനയ്ക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളെയെല്ലാം ഉടൻ കാണാനായി കാത്തിരിക്കുന്നു. ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി താരം ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നു ദിവസത്തിന് ശേഷം പരിശോധന കിറ്റിലുണ്ടായ പിഴവു കാരണമാണ് കോവിഡ് പോസിറ്റീവ് കാണിച്ചത് എന്ന് വ്യക്തമാക്കി താരം രംഗത്തെത്തി. മാത്രമല്ല തെലുങ്ക് സിനിമ മേഖലയിലെ നിരവധി പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles