Revenge over medical store employee's withdrawal from love; Acid attack on owner; Two people have been arrested.
ചെറുതോണി: മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്തും പാമ്പാടും പാറ സ്വദേശിയുമായ രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിനു നേരെ ജിനീഷും സുഹൃത്ത് രതീഷും ചേർന്ന് ആസിഡ് ആക്രമണം നടത്തിയത്.
ലൈജുവിൻറെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് ജിനീഷിന് ബന്ധമുണ്ടായിരുന്നു. കുറെക്കാലം മുമ്പ് ഇവർ ഈ ബന്ധത്തില്‍ നിന്നും പിന്മാറി. പിന്നാലെ ജിനീഷിനെതിരെ ഇടുക്കി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനെല്ലാം കാരണം കടയുടമയായ ലൈജുവിന്‍റെ സ്വാധീനമാണെന്നുള്ള സംശയമാണ് ആക്രമണത്തിന് പിന്നിൽ.
കേസ് വഴിതിരിച്ചു വിടാൻ ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് ജിനീഷ് ആദ്യം പോലീസിന് മൊഴി നല്കിയത്. അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് സംശയം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്. ഒന്നാംപ്രതി ജിനീഷനൊപ്പം മുമ്പ് പാലക്കാട് ജോലി ചെയ്തിരുന്നയാളാണ് രതീഷ്. സംഭവ ദിവസം ഒഡീഷയിൽ നിന്നെത്തിയ ജിനീഷ് ആലുവയിൽ വച്ച് രതീഷിനൊപ്പം ചേർന്നു. ഇരുവരും ചേര്‍ന്ന് പെരുമ്പാവൂരിൽ നിന്നുമാണ് റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് വാങ്ങിയത്. രാത്രി കടയടച്ച് വീട്ടിൽ പോയ ലൈജുവിൻറെ കാർ പിന്തുടർന്നെത്തി കൈയ്യിൽ കരുതിയിരുന്ന ആസിഡ് ജിനീഷ് ഒഴിക്കുകയായിരുന്നു. രതീഷാണ് ബൈക്കോടിച്ചിരുന്നത്.
ആക്രമണത്തിനുശേഷം തടിയമ്പാട്ടെ വീട്ടിൽ ജിനീഷിനെ വിട്ട ശേഷം രതീഷ് പാമ്പാടുംപാറയിലേക്ക് പോയി. രതീഷിൻറെ പേരിൽ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസും അടിപിടി കേസുമുണ്ട്. ജനീഷിൻറെ കാലിലെ പൊള്ളലേറ്റ പാടും അന്വേഷണത്തിൽ വഴിത്തിരിവായി. കൃത്യത്തിനുപയോഗിച്ച പൾസർ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പേരിൽ കാപ്പ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…