Categories: Kerala

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി :ഹവാല ഇടപാടിൽ ഉന്നത ഉദ്യോഗസ്ഥരും

തിരുവനന്തപുരം : അധോലോക കുറ്റവാളി രവി പൂജാരിയുടെ പക്കല്‍ നിന്നും കേരളത്തിലെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്ന വെളിപ്പെടുത്തൽ ശരിവെച്ചു തച്ചങ്കരി . . കേരളത്തിലെ ഉന്നതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രവി പൂജാരിയുമായി ഹവാല ഇടപാടുണ്ടായിരുന്നത്. ഇതേപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ബംഗളൂരുവില്‍ ചോദ്യം ചെയ്യവെയാണ് രവി പൂജാരി തന്റെ കയ്യിൽ നിന്നും 2 കോടി രൂപ പോലീസ്‌കാർ തട്ടിയെടുത്തതായി ടോമിന്‍ തച്ചങ്കരിയോട് വെളിപ്പെടുത്തിയത്. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് ഇവര്‍ പണം തട്ടിയത് എന്നാണ് വെളിപ്പെടുത്തല്‍. പത്തു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണവിവാദം അടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്.

രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. തനിക്ക് അമ്ബത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് രവി പൂജാരി ടോമിന്‍ തച്ചങ്കരിയോട് വെളിപ്പെടുത്തി. കൊച്ചിയില്‍ നടി ലീനമരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ ചോദ്യം ചെയ്തത്.

2010ല്‍ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് കുഞ്ഞ് എന്ന കോണ്‍ട്രാക്ടറെ വെടിവെച്ച കേസിലും 2013 ലെ വെടിവെപ്പ് കേസിലും പങ്കുണ്ടെന്ന് രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. ഈ കേസുകളില്‍ രവി പൂജാരിയുടെ പേരില്ലാതെയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഈ കേസുകളില്‍ കോടതിയില്‍ അപേക്ഷ നല്‍കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

2 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

2 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

3 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

10 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

11 hours ago