Sunday, September 27, 2026

നേതാക്കള്‍ കോടികള്‍ കമ്മീഷനടിച്ചു: പാലക്കാട് കണ്ണമ്പ്ര ഭൂമിയിടപാടില്‍ അന്വേഷണവുമായി സി.പി.എം നേതൃത്വം

പാലക്കാട് : പാലക്കാട് കണ്ണമ്പ്രയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. കണ്ണമ്പ്രയിലെ റൈസ് പാര്‍ക്കിന് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ പല സി.പി.എം നേതാക്കളും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. പ്രാദേശിക ഘടകം നല്‍കിയ പരാതിയില്‍ ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെയാണ് അന്വേഷണ ചമുതല ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കണ്ണമ്പ്രയില്‍ റൈസ് പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

സി.പി.എം ഭരിക്കുന്ന 36 സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിലൂടെയാണ് ഇതിനായി പണം കണ്ടെത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 27.66 ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങുകയായിരുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഈ സ്ഥലം ആറരക്കോടി രൂപയ്ക്കാണ് വാങ്ങിയത്. ഇടപാടില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നാണ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. ഭൂമിയിടപാടിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്ക് രണ്ട് കോടി രൂപ കമ്മീഷന്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം സജീവമായതിനെ തുടര്‍ന്ന് ചില സഹകരണ ബാങ്കുകള്‍ പണം നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗമാണ് പാര്‍ട്ടിതല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles