മുംബൈ : വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ പൂർത്തിയായി. നിലവിൽ മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് പന്ത്. അപകടത്തിൽ പന്തിന്റെ വലത് കാൽമുട്ടിലെ മൂന്ന് ലിഗ്മെന്റിനും പരുക്കേറ്റിരുന്നു. ജനുവരി എട്ടിന് മൂന്ന് മണിക്കൂറുകളെടുത്ത് രണ്ട് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നാമത്തെ ശസ്ത്രക്രിയ ഇന്നലെ നടന്നു
ആരാധകരുടെ സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദി അറിയിച്ച് പന്ത് ട്വീറ്റ് ചെയ്തു. നിങ്ങളുടെ പിന്തുണയക്കും സ്‌നേഹത്തിനും കടപ്പെട്ടവനായിരിക്കും. ശസ്ത്രക്രിയ പൂർത്തിയായ വിവരം അറിയിക്കുകയാണ്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാൻ തയ്യാറാണ് എന്ന് പന്ത് ട്വീറ്റിൽ കുറിച്ചു. ബിസിസിഐക്കും സെക്രട്ടറി ജയ് ഷായ്ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

