Monday, May 20, 2024
spot_img

പശ്ചിമ ബംഗാളിൽ റോഡ് ഉപരോധം ; കുഡ്മി ഗോത്രവർഗ്ഗ ഉത്സവത്തെ തുടർന്ന് ചൊവ്വാഴ്ച്ച സർക്കാർ സംസ്ഥാന അവധി പ്രഖ്യാപിക്കണം ; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരും

കുഡ്മി ഗോത്രവർഗ്ഗ ഉത്സവത്തെ തുടർന്ന് ചൊവ്വാഴ്ച്ച സർക്കാർ സംസ്ഥാന അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുഡ്മി ഗോത്ര വിഭാഗത്തിലെ വിവിധ സംഘടനകൾ പശ്ചിമ ബംഗാളിലെ ജാർഗ്രാം, പശ്ചിമ മേദിനിപൂർ ജില്ലകളിൽ ഇന്ന് റോഡ് ഉപരോധം ആരംഭിച്ചു.

പശ്ചിമ ബംഗാൾ സർക്കാർ ചൊവ്വാഴ്‌ച്ച സെക്ഷനൽ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സംസ്ഥാന അവധിയായിരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പരമ്പരാഗത ആയുധങ്ങളുമായി രണ്ട് ജില്ലകളിലെ സംസ്ഥാന പാതകളിലും , പ്രധാന ജംഗ്ഷനുകളിലും രാവിലെ ആറ് മണിയോടെയാണ് പ്രതിഷേധക്കാർ ഉപരോധം ആരംഭിച്ചത്. ഇത് സാധാരണ ജീവിതത്തെ ബാധിച്ചു. റോഡുകൾ മിക്യതും ശൂന്യമായിരുന്നു.

ബങ്കുര, പുരുലിയ ജില്ലകളിലും പ്രതിഷേധം നടന്നു വരുന്നു.

വൈകിട്ട് വരെ ഉപരോധം തുടരുമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമരക്കാർ അറിയിച്ചു.

Related Articles

Latest Articles