Tuesday, May 14, 2024
spot_img

ദുബായ് മെട്രോ; കിയോലിസ്-എം.എച്ച്.ഐ കമ്പനിയുടെ പങ്കാളിത്തത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ് : നഗരത്തിലെ പൊതുഗതാഗതത്തിന്റെ പ്രധാന ആശ്രയമായ ദുബായ് മെട്രോ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട് അതോറിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്ററായ കിയോലിസ്-എം.എച്ച്.ഐ കമ്പനിയുടെ പങ്കാളിത്തത്തോടെ മൂന്നു പദ്ധതികളാണ് നടപ്പാക്കുന്നത്.

സങ്കീർണമായ തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനും തത്സമയം വിദൂരത്തുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്ന ഓഗ്‌മെൻറഡ് റിയാലിറ്റി ആപ്ലിക്കേഷനായ ‘സൈറ്റ്കാൾ’ആണ് ഇതിൽ പ്രധാനം. തകരാർ പരിഹരിക്കുന്നതിലെ സമയനഷ്ടം കുറക്കുന്ന സുപ്രധാന സംവിധാനമാണിത്.

തകരാറുകൾ പരിഹരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. നെറ്റ്വർക്കിലെ പിഴവുകളും വൈകല്യങ്ങളും റിപ്പോർട്ട് ചെയ്ത് റെക്കോഡ് ചെയ്യുന്ന സംവിധാനം വഴി തകരാറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.ടി.എയുടെ റെയിൽ ഏജൻസി മെയിൻറനൻസ് വിഭാഗം അറിയിച്ചു.

Related Articles

Latest Articles