Thursday, December 18, 2025

മഥുരയിലും വൃന്ദാവനിലും കവചം തീർത്ത് യോഗി ആദിത്യനാഥ്: തീർത്ഥാടന കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് സർക്കാർ

ലഖ്നൗ: ഗണേശ് ചതുർഥിയോടനുബന്ധിച്ച് ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ.

മഥുര – വൃന്ദാവന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. 22 വാർഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപം ഉള്ള മദ്യവും മാംസവില്‍പ്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല ഇത്തരത്തിൽ മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്‍വില്‍പ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധുരയിലും വൃന്ദാവനിലും മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

Related Articles

Latest Articles