Sunday, April 28, 2024
spot_img

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു: കേരളം നിലയില്ലാ കയത്തിലാകുമ്പോഴും വീമ്പ് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തെ ഭയപ്പെടേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേതുടർന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനായി അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി. കൂടാതെ കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വ്യവസായ – വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കുകയും , അതിനാവശ്യമായ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles