International

മ്യാന്മാർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി !500 മരണം !

യാങ്കൂൺ: മ്യാൻമർ തീരത്തുണ്ടായ രണ്ട് വൻ ബോട്ട് അപകടങ്ങളിൽ 500 പേർ മുങ്ങി മരിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. യു.എന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (IOM) അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറും (UNHCR) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. ജൂൺ അവസാനത്തോടെ ആഭ്യന്തര യുദ്ധം രൂക്ഷമായ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്തുനിന്നും, ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുമായി തിരിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽപ്പെട്ട ആദ്യ ബോട്ടിൽ 250 ഓളം ആളുകൾ ഉണ്ടായിരുന്നതായും യാത്ര തിരിച്ച് അധികം വൈകാതെ തന്നെ ഈ ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും യു.എൻ വ്യക്തമാക്കുന്നു. രണ്ടാമത്തെ ബോട്ടിൽ ഏതാണ്ട് 280-ഓളം യാത്രക്കാരുണ്ടായിരുന്നു. ഈ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിന്റെ അയ്യർവാടി തീരക്കടലിൽ മുങ്ങിയതായാണ് വിവരം. സാധാരണയായി കടൽയാത്രകൾക്ക് അനുയോജ്യമല്ലാത്ത കാലവർഷ സമയത്താണ് മനുഷ്യക്കടത്ത് മാഫിയകളുടെ നേതൃത്വത്തിൽ ഈ അപകടകരമായ യാത്രകൾ നടന്നത്. മേഖലയിൽ പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിരിക്കാം. ഈ വർഷം മാത്രം ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി മുന്നൂറോളം അഭയാർത്ഥികളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും യു.എൻ ചൂണ്ടിക്കാണിക്കുന്നു.

മ്യാൻമറിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലെ കടുത്ത ജീവിതസാഹചര്യങ്ങളുമാണ് സുരക്ഷിതമായ ഒരു ജീവിതം തേടി അപകടം നിറഞ്ഞ കടൽമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ റോഹിങ്ക്യകളെ പ്രേരിപ്പിക്കുന്നത്.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

5 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

22 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

22 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

23 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

23 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

23 hours ago