Saturday, December 20, 2025

മോശം ഫോമിൽ വലഞ്ഞ് രോഹിത് ശർമ്മ; ഒരിക്കൽ ആർപ്പുവിളിച്ചവർ താരത്തിനെതിരെ തിരിയുന്നു; രോഹിത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്

മുംബൈ : ബാറ്റിങ്ങിൽ താളം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. രോഹിത് ശർമ തന്റെ പേര് ‘നോ ഹിറ്റ് ശർമയെന്നു’ മാറ്റണമെന്നാണ് ശ്രീകാന്തിന്റെ പ്രതികരണം. ക്രിക്കറ്റ് കമന്ററിക്കിടെയായിരുന്നു ശ്രീകാന്തിന്റെ വിമർശനം.

താനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെങ്കില്‍, രോഹിത്തിന്റെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നും കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്ന് പന്തുകൾ നേരിട്ട രോഹിത് റണ്ണൊന്നുമെടുക്കാതെയാണ് തിരികെ നടന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താകുന്ന ക്യാപ്റ്റനും താരവുമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. മുംബൈ ക്യാപ്റ്റനായി കളിക്കുമ്പോൾ രോഹിത് 11 വട്ടവും താരമെന്ന നിലയിൽ 16 വട്ടവും ഡക്കായി മടങ്ങി.

ഇന്നലെ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ചെന്നൈയ്ക്കെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. ചെന്നൈയ്ക്കായി മഹേന്ദ്രസിങ് ധോണിയാണ് വിജയറൺ നേടിയത്.

Related Articles

Latest Articles