Tuesday, May 21, 2024
spot_img

അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ സ്ഫോടനം; 6 പേർക്ക് പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് കേവലം ഒരുകിലോമീറ്റർ അകലെ സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഫൊറൻസിക് സംഘം ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അമൃത്‌സർ പൊലീസ് കമ്മിഷണർ ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles

Latest Articles