ദില്ലി : റാഡിക്കൽ ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്. സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നടത്തിയ കലാപത്തിൽ ജമാഅത്തെ ഇസ്ലാമിയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇരുന്നൂറിലധികം പേരാണ് അടുത്തിടെ ബംഗ്ലാദേശിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടത്. 2008ലെ ഹൈക്കോടതി വിധിക്ക് ശേഷം ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നിട്ടും ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നത് തുടർന്നു. പാകിസ്ഥാൻ അധിനിവേശ സൈന്യത്തിന് ബംഗ്ലാദേശിനെതിരെ പ്രവർത്തിക്കാൻ സഹായ സേന രൂപീകരിക്കുന്നതിലും ജമാഅത്തെ ഇസ്ലാമി പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയിരുന്നു.
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…