ramcharan
രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആർആർആർ വൻ വിജയമാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. വാരാന്ത്യ കളക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതോടെ ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത് 900 കോടി രൂപ. ലോകത്ത് തന്നെ ഈ വിജയം നേടുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നായി ഇതോടെ ആര്‍ആര്‍ആര്‍ മാറി.
റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം വൻ വ്യവസായിക വിജയം നേടിയിരുന്നു.
ആദ്യ ആഴ്ചയിൽ 709.36 കോടി രൂപയായിരുന്നു ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ആഴ്ചയിലെ ആദ്യ ദിവസം 41.53 കോടി രൂപയും രണ്ടാം ദിവസം 68.17 കോടി രൂപയും ലഭിച്ചു. മൂന്നാം ദിവസം 82.40 കോടി രൂപയാണ് കളക്ഷൻ. ഇതുവരെ 901.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.വെറും 10 ദിവസം കൊണ്ട് തന്നെ ചരിത്രപരമായ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ചിത്രം മാർച്ച് 25 നാണ് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തിയത്. മിഡിൽ ഈസ്റ്റിലും റെക്കോര്‍ഡ് വരുമാനമാണ് ചിത്രം നേടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ. മിഡിൽ ഈസ്റ്റ് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം 32.01 കോടി രൂപ ചിത്രം നേടി.
ചിത്രത്തിൻെറ വിജയം ആഘോഷിക്കുന്നതിൻെറ ഭാഗമായി തെലുങ്ക് താരം രാം ചരൺ ചിത്രത്തിൻെറ ഭാഗമായ ടെക്നീഷ്യൻമാര്‍ക്ക് സ്വര്‍ണ നാണയങ്ങൾ വിതരണം ചെയ്തു. 35 ടെക്നീഷ്യൻമാര്‍ക്കാണ് സ്വര്‍ണ നാണയങ്ങൾ നൽകിയത്. ചിത്രങ്ങളുടെ വിജയം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ പ്രയത്‌നം അംഗീകരിച്ചുകൊണ്ട്, 35 യൂണിറ്റ് അംഗങ്ങൾക്ക് രാം ചരൺ സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുകയായിരുന്നു.
ഹൈദരാബാദിലെ വസതിയിൽ അവരെ ഭക്ഷണത്തിന് ക്ഷണിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്ത താരം ഓരോരുത്തര്‍ക്കും മധുരപലഹാരങ്ങൾക്കൊപ്പം 11.6 ഗ്രാം സ്വർണ്ണ നാണയവും സമ്മാനിക്കുകയായിരുന്നു. ഏകദേശം 55,000 രൂപ മുതൽ 60,000 രൂപ വരെ വിലയുള്ള സ്വര്‍ണ നാണയങ്ങളാണ് സമ്മാനിച്ചത്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…