Celebrity

കാത്തിരിപ്പിന് വിരാമമിട്ട് ആർആർആർ നാളെ തിയേറ്ററുകളിലേക്ക്; ആഹ്ളാദത്തിമർപ്പിൽ ആരാധകർ

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആർ നാളെ തീയേറ്ററുകയിലേക്ക്. കേരളത്തിലെ തിയേറ്ററുകളിലും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജമൗലി ചിത്രത്തിലെ അത്ഭുതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. നാന്നൂറ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ’രൗദ്രം രണം രുധിരം’ എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍ആര്‍ആര്‍. 1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

B4 Admin

Recent Posts

ഗുവാഹത്തിയിൽ വൻ ലഹരിവേട്ട: 85 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…

53 minutes ago

ചക്കുളത്തുകാവിൽ കാർത്തിക പൊങ്കാലയ്ക്ക് തുടക്കം: നിലവറദീപം ഇന്ന് തെളിയും

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…

56 minutes ago

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

12 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

15 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

17 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

17 hours ago