Thursday, December 25, 2025

ഇമ്രാന് മറുപടിയുമായി ആര്‍ എസ് എസ് ദേശീയ ജോയിന്‍റ് സെക്രട്ടറി ഡോ കൃഷ്ണ ഗോപാല്‍ ശര്‍മ

ദില്ലി : യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംഘടനയുടെ പേര് പരാമര്‍ശിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ആര്‍ എസ് എസ്. ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രമുള്ള സംഘടനയാണ്. ലോകത്ത് മറ്റൊരിടത്തും ആര്‍ എസ് എ സിന് ബ്രാഞ്ചുകളില്ല. പാക്കിസ്ഥാന്‍ ഞങ്ങളോട് ദേഷ്യപ്പെടുന്നു എങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ഇന്ത്യയോടും ദേഷ്യമുണ്ടെന്നാണ്.

ഇന്ത്യക്ക് പര്യായമായാണ് ആര്‍ എസ് എസിനെ ഞങ്ങള്‍ കാണുന്നത്. ലോകം അങ്ങനെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നെന്നും ആര്‍എസ്എസ് ദേശീയ ജോയിന്‍റ് സെക്രട്ടറി ഡോ കൃഷ്ണ ഗോപാല്‍ ശര്‍മ വ്യക്തമാക്കി.

നേരത്തേ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ ആര്‍ എസ് എസിനെതിരേ രംഗത്തു വന്നിരുന്നു. ഗാന്ധിജിയുടെ മരണം അടക്കം വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇമ്രാന്‍റെ വിദ്വേഷ പ്രസംഗം. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേര്‍ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎന്‍ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കപ്പെടുകയാണെന്നും അതിനാല്‍ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. ഇതിനെല്ലാം ഇന്ത്യന്‍ പ്രതിനിധി അസംബ്ലിയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Related Articles

Latest Articles