Saturday, January 3, 2026

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ വണ്ടി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്.

തുടർന്ന് നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സുമെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ച് തീ കെടുത്തിയെങ്കിലും കാര്‍ കത്തിനശിച്ചു. ദേശീയപാതയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും അപകടം ഒഴിവാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Articles

Latest Articles