Wednesday, June 19, 2024
spot_img

യുക്രൈനിൽ റഷ്യ നടത്തുന്നത് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’
ചൈന എരിതീയിൽ എണ്ണ വീഴ്ത്തുന്നു ;
ആരോപണങ്ങളുമായി മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ കമലാ ഹാരിസ്

മ്യൂണിക്ക് : യുക്രെയിനിൽ നടക്കുന്ന അധിനിവേശത്തിനിടെ റഷ്യ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് അമേരിക്ക വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആരോപിച്ചു. ഇന്നലെ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് ഹാരിസ് റഷ്യയെ രൂക്ഷമായി വിമർശിച്ചത്. യുക്രെൻ – റഷ്യ യുദ്ധം ആരംഭിച്ച് ഒരു വർഷത്തോളമായെങ്കിലും ഇതാദ്യമായാണ് റഷ്യൻ നടപടിയെ അമേരിക്ക രൂക്ഷമായി വിമർശിക്കുന്നത്.

“റഷ്യ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുകയാണ് . അവരുടെ പ്രവർത്തനങ്ങൾ നമ്മുടെ പൊതു മൂല്യങ്ങൾക്കും പൊതു മാനവികതയ്ക്കും മേലുള്ള അക്രമമാണ്. ഒരു സാധാരണ ജനവിഭാഗത്തിനെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായ ആക്രമണമാണ് റഷ്യൻ സൈന്യം പിന്തുടരുന്നത്.”

യുക്രൈൻ ജനതയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റകൃത്യങ്ങൾ ചെയ്തവരെ പ്രതിക്കൂട്ടിലാക്കുമെന്നും ഹാരിസ് പറഞ്ഞു. യുക്രെയിനിലെ യുദ്ധത്തിൽ റഷ്യയ്ക്ക് ചൈനയുടെ പിന്തുണയുണ്ടെന്നും കമലാ ഹാരിസ് കുറ്റപ്പെടുത്തി.

എന്നാൽ കമലയുടെ ആരോപണം ചൈന അതെ യോഗത്തിൽ വച്ച് തന്നെ തള്ളിക്കളഞ്ഞു
ചൈന യുദ്ധത്തിൽ സമാധാനത്തിനായാണ് ആഹ്വാനം ചെയ്തതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) സെൻട്രൽ കമ്മിറ്റിയുടെ ഫോറിൻ അഫയേഴ്‌സ് കമ്മീഷൻ ഓഫീസ് ഡയറക്ടറായ വാങ് പറഞ്ഞു,

Related Articles

Latest Articles